മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിനതടവ്
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. ഒറ്റപ്പാലം സ്വദേശി സിദ്ദീഖ് ബാഖവിയെയെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതല്‍ പന്നിത്തടത്തെ മദ്രസയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മാതാപിതാക്കളെ പോലെ കുട്ടികളുടെയടുത്ത് പെരുമാറേണ്ട അധ്യാപകര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്ന് കോടതി നിരീക്ഷിച്ചു.*