മധു കേസ് ; പ്രതികളുടെ ശിക്ഷ വിധിച്ചു
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ബാക്കിയുള്ള പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം തടവാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് 7 വർഷ തടവ് വിധിച്ചിരിക്കുന്നത്. മുനീർ ഒഴിച്ച് 13 പേർക്കെതിരെയും നരഹത്യാ കുറ്റം ചുമത്തിയിരുന്നു. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയും ആണ് വിധിച്ചത്. ഇയാൾ ഇത്രയും നാളിൽ കേസിൽ മുനീർ ജയിലിൽ ആയിരുന്നു. മണ്ണാർക്കാട് എസ് സി / എസ് ടി കോടതി ആണ് ശിക്ഷ വിധിച്ചത്. 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വധിച്ചിരുന്നു. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും.