‘നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു’ . എം ടി നവതിയുടെ നിറവിൽ
എം ടി എന്ന രണ്ട് അക്ഷരങ്ങൾ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.ഒരു കൂടല്ലൂരുകാരന്റെ ചുരുക്കെഴുത്ത് അല്ലാ അത്. മലയാളത്തിന്റെ ,മലയാള സാഹിത്യത്തിന്റെ ‘സുകൃത’മെന്ന് തന്നെ വേണമെങ്കിൽ നമുക്കിതിനെ വിശേഷിപ്പിക്കാം.
”എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോട് ഉള്ളതിലും അധികം ഞാൻ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്.
വേലായുധേട്ടന്റെയും ,പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമ്മയുടെയും നാടായ കൂടല്ലൂരിനോട് .
കാത് മുറിച്ച മീനാക്ഷി ഏടത്തിയുടെയും ,എന്റെ മുറപ്പെണ്ണിന്റെയും നാടായ കൂടല്ലൂരിനോട്
എന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും ”.
കൂടല്ലൂർ തനിക്ക് എന്തായിരുന്നു എന്നതിന് ഈ വാക്കുകൾ തന്നെ ധാരാളം
കൈപ്പടയിൽ രചിച്ച ആദ്യ നോവലിന് തന്നെ (നാലുകെട്ട് ) കേരളം സാഹിത്യ അക്കാദമി പുരസ്കാരം. 1963 -64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥ എഴുതി എം ടി ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചു.
1973 ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമ്മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം,നോവലിസ്റ്റ് ,തിരക്കഥാകൃത്ത്,ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായൊരു ഇരിപ്പിടം അദ്ദേഹം നേടിയെടുത്തു.മികച്ച തിരക്കഥക്കുള്ള ദേശിയ പുരസ്കാരം നാലുതവണ അദ്ദേഹത്തെ തേടിയെത്തി.തന്റെ തൂലികയിലൂടെ മനുഷ്യ ജീവിതം ഹൃദയത്തിൽ കൊറിയ വ്യക്തി ആയിരുന്നു എം ടി .
‘നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു ‘ എന്ന മഞ്ഞിലെ വരികൾ ഇന്നും വായനക്കാർ ഓർക്കുന്നു. അതിനിടയിൽ വിരിഞ്ഞ നോവലുകളും,കഥകളും ,തിരക്കഥകളും ഏറെയാണ് .
മഞ്ഞ്,നാലുകെട്ട് ,കാലം,അസുരവിത്ത് ,എന്നിങ്ങനെ നീളുന്ന നോവലുകളും ,ഇരുട്ടിന്റെ ആത്മാവ് ,ഓളവും തീരവും ,വാരിക്കുഴി ,പതനം ,ബന്ധനം ,സ്വർഗ്ഗം തുറക്കുന്ന സമയം ,വാനപ്രസ്ഥം ,കളിവീട് ,എന്നിങ്ങനെ തുടങ്ങുന്ന കഥകളും.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ ,പകൽ കിനാവ് ,മുറപ്പെണ്ണ് ,അസുരവിത്ത് , ഇരുട്ടിന്റെ ആത്മാവ് ,പഞ്ചാഗ്നി ,നഖക്ഷതങ്ങൾ ,വൈശാലി ,ഒരു വടക്കൻ വീരഗാഥ ,പെരുന്തച്ചൻ ,പഴശ്ശിരാജാ ,രണ്ടാമൂഴം എന്നിങ്ങനെ അൻപതിലേറെ തിരക്കഥകളുമായി എം ടി ഇന്നും മലയാളമനസ്സിന്റെ ഓളവും തീരവും തൂലികയിൽ ചേർക്കുന്നു ,നവതി ആശംസകൾ പ്രിയപ്പെട്ട എം ടി.