എം ശിവശങ്കര്‍ ജയില്‍ മോചിതനായി
സുപ്രീംകോടതി ഇടക്കാല ജാമ്യം നല്കിയ എം ശിവശങ്കര്‍ ജയില്‍ മോചിതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷമാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ശിവശങ്കര്‍ പുറത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് രണ്ട് മാസത്തേക്ക് ശിവശങ്കര്‍ ജാമ്യം നേടിയത്.