ലുലു വേൾഡ് ഫുഡ് ഫെസ്റ്റ്-2023ന് തുടക്കം
ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളെ പരിചയപ്പെടുത്തി ലുലു ഹൈപർ മാർക്കറ്റുകളിൽ ‘ലുലു വേൾഡ് ഫുഡ്ഫെസ്റ്റ്-2023’ന് തുടക്കമായി. ലോക വിഭവങ്ങളുടെ രുചികൾ വിളമ്പുന്ന പരിപാടി ഇത്തവണ 14 ദിവസം നീണ്ടുനിൽക്കും. പരിപാടിയുടെ ഭാഗമായി അബൂദബി ഡബ്ല്യു.ടി.സി ലുലു ഹൈപർമാർക്കറ്റ്, ദുബൈ അൽ ഖുസൈസ് ലുലു ഹൈപർമാർക്കറ്റ്, ഷാർജ മുവൈല ലുലു ഹൈപർമാർക്കറ്റ്, അൽഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിൽ ഉദ്ഘാടനച്ചടങ്ങുകൾ നടന്നു. പരിപാടികളിൽ ഷെഫ് പങ്കജ് ബദൗരിയ, ഷെഫ് സുമയ്യ ഉബൈദ്, ഷെഫ് അഹമ്മദ് ദർവീഷ്, ചലച്ചിത്ര താരം ആൻ അഗസ്റ്റിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഗൾഫുഡിനിടെ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയാണ് ലുലു വേൾഡ് ഫുഡ് ഭക്ഷ്യമേള പ്രഖ്യാപിച്ചത്.
ഫെസ്റ്റിവലിന്റെ ഭാഗമായി മൂന്ന് സ്ഥലങ്ങളിൽ തത്സമയ പാചക മത്സരങ്ങൾ സംഘടിപ്പിക്കും. മുസ്സഫ ക്യാപിറ്റൽ മാൾ ലുലു ഹൈപർമാർക്കറ്റ്, ദുബൈ സിലിക്കൺ ഒയാസിസ് ലുലു ഹൈപർമാർക്കറ്റ്, ദുബൈ അൽ ഖുസൈസ് ലുലു ഹൈപർമാർക്കറ്റ്, അൽഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്ക് 3,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസും ലഭിക്കും. ഇന്ത്യയിലെ മാസ്റ്റർഷെഫ്, ഷെഫ് പങ്കജ് ബദൗരിയയാണ് തത്സമയ പാചക വർക്ക്ഷോപ്പ് ഭക്ഷണപ്രേമികൾക്കായി അവതരിപ്പിക്കുന്നത്. ഫ്രഷ് ഫുഡ്, പഴം പച്ചക്കറികൾ, ബേക്കറി, സ്നാക്സ്, മൽസ്യം, ഇറച്ചി തുടങ്ങിയ എല്ലാ ഉൽപന്നങ്ങൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.