ലെ​ജ​ൻ​ഡ്​​സ്​ ലീ​ഗ്​ ക്രി​ക്ക​റ്റ് ഖത്തറിൽ

 ലെ​ജ​ൻ​ഡ്​​സ്​ ലീ​ഗ്​ ക്രി​ക്ക​റ്റ് ഖത്തറിൽ

ഫു​ട്​​ബാ​ളി​ന്റെ മ​ഹാ​പൂ​രം കഴിഞ്ഞു. ഇനി ഖത്തറിൽ ക്രിക്കറ്റ് മാമാങ്കം തുടങ്ങാൻ പോകുന്നു. മു​ൻ​കാ​ല സൂ​പ്പ​ർ​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ലെ​ജ​ൻ​ഡ്​​സ്​ ലീ​ഗ്​ ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ മാ​സ്​​റ്റേ​ഴ്​​സി​ന്​ രാ​ജ്യം വേ​ദി​യാ​വുകയാണ്. മാ​ർ​ച്ച്​ 10 മു​ത​ൽ 20 വ​രെ യാണ് കാളി നടക്കുന്നത്. ഏ​ഷ്യ​ൻ ടൗ​ൺ ​ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം.

12 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​റു​പ​തോ​ളം അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ൾ പ​ത്തു​ദി​നം നീ​ണ്ട മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കും. ഇ​ന്ത്യ മ​ഹാ​രാ​ജാ​സ്, ഏ​ഷ്യ​ൻ ല​യ​ൺ​സ്, വേ​ൾ​ഡ്​ ജ​യ​ൻ​റ്​ ടീ​മു​ക​ൾ എ​ട്ട്​ മ​ത്സ​ര​ങ്ങ​ളി​ലാ​യി ക​ള​ത്തി​ലി​റ​ങ്ങും. മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ഗൗ​തം ഗം​ഭീ​ർ, ഓ​ൾ​റൗ​ണ്ട​ർ ഇ​ർ​ഫാ​ൻ പ​ഠാ​ൻ, മു​ൻ പാ​ക്​ നാ​യ​ക​ൻ ഷാ​ഹി​ദ്​ അ​ഫ്രീ​ദി, ശു​ഐ​ബ്​ അ​ക്​​ത​ർ, ആ​സ്​​ട്രേ​ലി​യ​ൻ പേ​സ്​ ഇ​തി​ഹാ​സം ബ്രെ​റ്റ്​ ലീ, ഷെ​യ്​​ൻ വാ​ട്​​സ​ൻ, ​​വി​ൻ​ഡീ​സ്​ സൂ​പ്പ​ർ​താ​രം ക്രി​സ്​ ഗെ​യ്​​ൽ, ലെ​ൻ​ഡ​ൽ സി​മ്മ​ൺ​സ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ ഏ​ഷ്യ​ൻ ​ടൗ​ണി​ലെ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ മാ​റ്റു​ര​ക്കാ​നി​റ​ങ്ങി​യ​ത്.

‘ക്യൂ ​ടി​ക്ക​റ്റ്​​സ്​’ വ​ഴി സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സാ​ക്ഷി​യാ​വാ​ൻ ആ​രാ​ധ​ക​ർ​ക്ക്​ അ​വ​സ​ര​മു​ണ്ട്. ദി​വ​സ​വും വൈ​കീ​ട്ട് 5.30നാ​ണ്​ ക​ളി. 25, 50, 75,100, 150 റി​യാ​ൽ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.