കുവൈറ്റിലേക്ക് എത്തുന്നവര്‍ക്ക് അധിക ഫീസ്
ഈജിപ്തുകാര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈറ്റില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈറ്റി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈറ്റില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്.