കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ക്ക് കുഞ്ഞാപ്പ്
വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബാലസംരക്ഷണ മൊബൈല്‍ ആപ്ലിക്കേഷനാണ് കുഞ്ഞാപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കുഞ്ഞാപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ https://play.google.com/store/apps/details?id=in.tr.cfw.rn.kunjaapp ലിങ്ക് വഴിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനം, കര്‍ത്തവ്യവാഹകര്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ലോഗിന്‍ ചെയ്ത് ആപ്പ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ക്ലേശകരമായ സാഹചര്യങ്ങളില്‍ കുട്ടികളെ കാണാന്‍ ഇടയായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കൂടാതെ ബാലസംരക്ഷണം, പാരന്റിങ് സംവിധാനങ്ങള്‍, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാനും ആപ്പ് സഹായകരമാണ്.