കെ.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി

 കെ.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി

കർണാടക ആർ.ടി.സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി തുടങ്ങി. ജോലിക്കിടയിലോ ജോലിക്ക് പോകുമ്പോഴോ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ കാലതാമസമില്ലാതെ നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. എസ്.ബി.ഐയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്ക് പ്രീമിയം തുക അടക്കാതെതന്നെ പദ്ധതിയിൽ ചേരാം. ജോലിക്കിടെ മരിച്ചാൽ 50 ലക്ഷം രൂപയും പൂർണവൈകല്യം സംഭവിച്ചാൽ 20 ലക്ഷം രൂപയും ഭാഗികവൈകല്യത്തിന് 10 ലക്ഷം രൂപയും ലഭിക്കും. പ്ലാസ്റ്റിക് സർജറി ചികിത്സക്ക് 10 ലക്ഷം രൂപയും മരുന്നുകൾക്ക് അഞ്ചുലക്ഷവും എയർ ആംബുലൻസ് സേവനത്തിന് 10 ലക്ഷം രൂപയും ലഭിക്കും. ജീവനക്കാരുടെ മക്കളുടെ പഠനത്തിന് അഞ്ചുലക്ഷവും പെൺമക്കളുടെ വിവാഹധന സഹായനിധിയായി അഞ്ചുലക്ഷം രൂപയും നൽകുമെന്ന് അധികൃതർ അറിയിച്ചു.