KSRTC- യെ രക്ഷിക്കാമെന്ന് പ്രൈവറ്റ് ബസ് ജീവനക്കാർ

 KSRTC- യെ  രക്ഷിക്കാമെന്ന്  പ്രൈവറ്റ്  ബസ്  ജീവനക്കാർ

KSRTC ബസ് സ്റ്റാഫുകളുടെ യാത്രക്കാരോടുള്ള മോശമായ പ്രതികരണത്തിന്റെ വീഡിയോസ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് പ്രൈവറ്റ് ബസ് ജീവനക്കാർ കെഎസ്ആർടിസിയെ രക്ഷിക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്

‘ഡിയർ KSRTC എംഡി 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത് ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം’ എന്ന് ഒരു പാവം പ്രൈവറ്റ് ബസ്സ്‌ ഡ്രൈവർ’.
ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Ananthu Santhosh

https://newscom.live/