കെ പി ഉമ്മര്‍ ഓർമ്മയായിട്ട് 21 ഒന്ന് വര്‍ഷം

 കെ പി ഉമ്മര്‍ ഓർമ്മയായിട്ട് 21 ഒന്ന് വര്‍ഷം

മലയാളത്തിന്റെ അതുല്യ നടന്‍ കെ പി ഉമ്മര്‍ ഓര്‍മയായിട്ട് ഇന്ന് ഇരുപത്തി ഒന്ന് വര്‍ഷം തികയുന്നു. പ്രേം നസീര്‍ നായകനായിരുന്ന കാലത്ത് വില്ലനായ ഉമ്മര്‍ ‘സുന്ദരനായ വില്ലന്‍’ എന്ന വിശേഷണത്തിന് അര്‍ഹനായി. സ്നേഹജാൻ എന്ന പേരിൽ ആദ്യം അഭിനയിച്ച അദ്ദേഹം അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ‘മൂലധനം’ എന്ന ചിത്രത്തിലെ കെ പി ഉമ്മറിന്റെ ‘ശാരദേ ഞാനൊരു വികാരജീവിയാണ്’ എന്ന വാചകം, ഇന്നും, മിമിക്രി വേദികളെ ഹരം കൊള്ളിക്കുന്നതാണ്.

അറുപതുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ അരങ്ങേറിയ നടൻ തൊണ്ണൂറുകളുടെ അവസാനം വരെ മലയാള സിനിമയെ സമ്പന്നമാക്കി. ഫാസിലിന്റെ ‘ഹരികൃഷ്ണന്‍സ്’ ആണ് അവസാന ചിത്രം. സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികൾ ഉമ്മറിനെ തേടി വന്നു. 2001 ഒക്ടോബര്‍ 29 നായിരുന്നു പ്രിയ നടൻ മലയാളക്കരയെ വിട്ട് പിരിഞ്ഞത്.

Ananthu Santhosh

https://newscom.live/