യുവതിയെ ജീവനോടെ അഗ്നിക്കിരയാക്കി
മന്ത്രവാദിനിയെന്നാരോപിച്ച് യുവതിയെ നാട്ടുകാർ ജീവനോടെ അഗ്നിക്കിരയാക്കി. ബിഹാറിലെ ഗയാ ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും നാട്ടുകാർ ആക്രമിച്ചു. ദളിത് യുവതിയാണ് കൊല്ലപ്പെട്ടത്. ഉയർന്ന സമുദായത്തിലുള്ളവരാണ് കേസിലെ പ്രതികൾ.
ഝാർഖണ്ഡിലെ വനപ്രദേശവുമായി അതിർത്തി പങ്കിടുന്ന പച്മാ ഗ്രാമത്തിലാണ് സംഭവം. യുവതിയെ രക്ഷിക്കാനെത്തിയ പൊലീസുകാരെ നാട്ടുകാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. 45കാരിയായ റിതാദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവിധ വകുപ്പുകൾ ചുമത്തി ഒമ്പത് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലുൾപ്പെട്ട പുരുഷന്മാർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.