ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
നിലവില്‍ സംരംഭം തുടങ്ങി അഞ്ചുവര്‍ഷത്തില്‍ താഴെയുള്ളതോ പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ കഴിയാത്തതോ ആയ സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറു മുതല്‍ 14 വരെ കളമശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് ഈ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം നടക്കുന്നത്. പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് കാപിറ്റല്‍ മാനേജ്മെന്റ്, ടൈം ആന്‍ഡ് സ്ട്രെസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പെടെ 4130 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ഡിസംബര്‍ ഒന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സി.ഇ.ഒ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. 30 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 2550322.