ലഭ്യമല്ലെന്ന് അവർ അറിയിച്ചു; മുഖ്യമന്ത്രി
നോർവേയിൽ കുപ്പിവെള്ളം കിട്ടാനില്ലെന്നും അവർ പൈപ്പിൽ നിന്നെടുക്കുന്നത് ശുദ്ധജലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിലെത്തിയപ്പോൾ കുടിക്കാനായി കുപ്പിവെള്ളം കിട്ടുമോയെന്ന് ചോദിച്ചപ്പോഴാണ് അത് അവിടെ ലഭ്യമല്ലെന്ന് അവർ അറിയിച്ചത്.
അവർ പൈപ്പ് വെള്ളമാണ് സാധാരണയായി ഉപയോഗിക്കാറ്. അത്രയും ശുദ്ധമാണ് അവിടത്തെ വെള്ളം. നമ്മളും ജലത്താൽ സമൃദ്ധമാണ്. നോർവേ മാതൃകയിൽ ശുദ്ധജലം ലഭ്യമാക്കുന്ന രീതി സ്വീകരിക്കാൻ നമുക്കും കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകസമാധാന സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ അറിയിച്ചിട്ടുണ്ട്. നാല് നോർവീജിയൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യം അറിയിച്ചു. തുരങ്ക പാത നിർമ്മിക്കുന്ന നോർവേ മാതൃക കേരളത്തിലും അനുകരിക്കും. പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ നോർവീജിയൻ മാതൃക കേരളത്തിന് സഹായകമാണ്. കൊച്ചിയെ മാരിടൈം ഹബ്ബായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.