ഇത് രണ്ടാം സ്വാതന്ത്ര്യസമരം ;കെജ്‌രിവാൾ

 ഇത് രണ്ടാം സ്വാതന്ത്ര്യസമരം ;കെജ്‌രിവാൾ

കേന്ദ്രത്തിനെതിരായ തൻ്റെ സർക്കാരിന്റെ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരാണ് ഇന്നത്തെ ഭഗത് സിംഗ്. ഈ പോരാട്ടതിൽ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ടെന്നും കെജ്‌രിവാൾ. എക്സൈസ് പോളിസി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പരാമർശം.

‘ജയിൽ കമ്പികൾക്കും തൂക്കുകയറിനും ഭഗത് സിംഗിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ എന്നിവരാണ് ഇന്നത്തെ ഭഗത് സിംഗ്മാർ. പാവപ്പെട്ടവർക്ക് നല്ല വിദ്യാഭ്യാസം നൽകുകയും ശോഭനമായ ഭാവിക്ക് പ്രതീക്ഷ നൽകുകയും ചെയ്ത ഒരു വിദ്യാഭ്യാസ മന്ത്രിയെ 75 വർഷത്തിന് ശേഷം രാജ്യത്തിന് ലഭിച്ചു. കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാർത്ഥനകൾ അദ്ദേഹത്തോടൊപ്പമുണ്ട്.’ – കെജ്‌രിവാൾ ട്വീറ്റിൽ കുറിച്ചു.

Ananthu Santhosh

https://newscom.live/