കേദാർനാഥ് ക്ഷേത്രം തുറന്നു
ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രം ശൈത്യകാലത്തെ താല്ക്കാലിക അടച്ചിടലിനു ശേഷം ഇന്ന് രാവിലെ തുറന്നു. രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്ര നട തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ചാർധാം യാത്ര തീർത്ഥാടകർക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകാശി ജില്ലയിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. വ്യാഴാഴ്ച ബദരിനാഥ് ക്ഷേത്രവും തുറക്കും.