റെക്കോഡിട്ട് കശ്മീർ
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കശ്മീർ.കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളുടെ കുതിപ്പാണ്. ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീർ. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ 1.62 കോടി സന്ദർശകരാണ് ഇവിടേക്ക് എത്തി എന്നാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.