ബിജെപി ടിക്കറ്റ് നല്കിയാല് മത്സരിക്കാൻ തയ്യാർ ; കങ്കണ
രഷ്ട്രീയ പ്രവേശനത്തിന് താല്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്കിയാല് മത്സരിക്കാൻ തയാറാണ് എന്നാണ് കങ്കണ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ ആം ആദ്മി പാർട്ടിക്കെതിരെ കങ്കണ സംസാരിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ നിലപാട് വ്യക്തമാക്കിയത്.
ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് കങ്കണ കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിയുടെ വ്യാജവാഗ്ദാനങ്ങളില്‍ ഹിമാചലിലെ ജനങ്ങള്‍ വീഴില്ല. അവർക്ക് സ്വന്തം സൗരോര്ജമുണ്ട്. സ്വന്തം നിലയ്ക്ക് പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എഎപിയുടെ സൗജന്യവാഗ്ദാനങ്ങള്‍ക്ക് ഫലം ഉണ്ടാവില്ല.നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്.