സ്വപ്നയുടെ വീട്ടിൽ പോയത് ഒറ്റയ്ക്കല്ല:കടകംപള്ളി
സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ തള്ളി മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ആരോപണങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതാണ്. സ്വപ്നയുടെ വീട്ടിൽ പോയത് ഒരു ചടങ്ങിനിടെ സംഘാടകർ നിർബന്ധിച്ചപ്പോഴാണ്. പോയത് ഒറ്റയ്ക്കല്ല, സംഘാടകരും ഒപ്പമുണ്ടായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വീട്ടിൽനിന്ന് ചായ കുടിച്ചു. ഫോട്ടോയെടുത്തപ്പോൾ തോളിൽ കൈയിട്ടെന്ന ആരോപണം അസത്യമാണ്.ഫോട്ടോ കൈവശമുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു