ജേണലിസം കോഴ്‌സ് പ്രവേശനം

 ജേണലിസം കോഴ്‌സ് പ്രവേശനം

കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​ന്റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ജൂ​ണ്‍ 20 വ​രെ സ്വീ​ക​രി​ക്കും. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള അം​ഗീ​കൃ​ത ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഫൈ​ന​ല്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള മു​ഴു​വ​ന്‍സ​മ​യ കോ​ഴ്‌​സി​ന്റെ കാ​ലാ​വ​ധി ഒ​രു വ​ര്‍ഷ​മാ​ണ്.

മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന പ​ഠ​ന​ത്തി​ന്റെ മി​ക​ച്ച​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന കോ​ഴ്‌​സി​ല്‍ തി​യ​റി ക്ലാ​സു​ക​ള്‍ക്കൊ​പ്പം വി​പു​ല​മാ​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും പ്ര​സ് ക്ല​ബി​ലെ മാ​ധ്യ​മ​സം​ബ​ന്ധ​മാ​യ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ല​ഭി​ക്കും. പ്രാ​യം 2023 ജൂ​ലൈ ഒ​ന്നി​ന് 30 വ​യ​സ്സ് ക​വി​യ​രു​ത്. അ​പേ​ക്ഷ ഫീ​സ് 300. ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്റെ വെ​ബ്‌​സൈ​റ്റി​ല്‍ (www.icjcalicut.com) ന​ല്‍കി​യ ലി​ങ്ക് മു​ഖേ​ന ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ ഫീ​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ട്രാ​ന്‍സ്ഫ​റാ​യോ, ഇ-​പേ​മെ​ന്റ് ആ​പ്പു​ക​ള്‍ വ​ഴി​യോ അ​ട​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9447777710, 04952727869. ഇ-​മെ​യി​ല്‍: icjcalicut@gmail.com