ഇ.​സി.​എ​ച്ച്.​എ​സ് പോ​ളി ക്ലി​നി​ക്കു​ക​ളി​ൽ 167 ഒ​ഴി​വു​ക​ൾ

 ഇ.​സി.​എ​ച്ച്.​എ​സ് പോ​ളി ക്ലി​നി​ക്കു​ക​ളി​ൽ 167 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഇ.​സി.​എ​ച്ച്.​എ​സ് പോ​ളി ക്ലി​നി​ക്കു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 11 മാ​സ​ത്തെ ക​രാ​ർ നി​യ​മ​ന​ത്തി​ന് 167 ഒ​ഴി​വു​ണ്ട്. സേ​വ​ന കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​ക്കി​ട്ടാ​വു​ന്ന​താ​ണ്. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (28), മെ​ഡി​ക്ക​ൽ സ്​​പെ​ഷ​ലി​സ്റ്റ് (5), ഡെ​ന്റ​ൽ ഓ​ഫി​സ​ർ (11), ഗൈ​ന​കോ​ള​ജി​സ്റ്റ് (3), റേ​ഡി​യോ​ള​ജി​സ്റ്റ് (3), ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ് (6), റേ​ഡി​യോ​ഗ്രാ​ഫ​ർ (3), ലാ​ബ് അ​സി​സ്റ്റ​ന്റ് (8), ലാ​ബ് ടെ​ക്നീ​ഷ്യ​ൻ (9), ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് (1), ഫാ​ർ​മ​സി​സ്റ്റ് (13), ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് (7), ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് (13), ഐ.​ടി നെ​റ്റ്‍വ​ർ​ക് ടെ​ക്നീ​ഷ്യ​ൻ (1), ഡ്രൈ​വ​ർ (6), ക്ല​ർ​ക്ക് (14), ഡേ​റ്റ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ (6), സെ​ക്യൂ​രി​റ്റി (4), ഫീ​മെ​യി​ൽ അ​റ്റ​ൻ​ഡ​ന്റ് (3), പ്യൂ​ൺ (2), സ​ഫാ​യി​വാ​ല (11) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കി​ളി​മാ​നൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ​മാ​വേ​ലി​ക്ക​ര, ച​ങ്ങ​നാ​ശ്ശേ​രി, റാ​ന്നി, നാ​ഗ​ർ​കോ​വി​ൽ, തൂ​ത്തു​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​യ​മ​നം. അ​പേ​ക്ഷാ ഫോം, ​യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി, ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ www.echs.gov.inലെ ​വി​ജ്ഞാ​പ​ന​ത്തി​ൽ. ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ്, സ്റ്റേ​ഷ​ൻ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് (ഇ.​സി.​എ​ച്ച്.​എ​സ് സെ​ൽ), തി​രു​വ​ന​ന്ത​പു​രം വി​ലാ​സ​ത്തി​ൽ 26ന​കം അ​പേ​ക്ഷ ല​ഭി​ക്ക​ണം. ഫോ​ൺ: 0471 2355171, 8891721828.