ജൂനിയർ റസിഡന്റ് നിയമനം

 ജൂനിയർ റസിഡന്റ് നിയമനം

സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത : എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 25.11.2022 വൈകുന്നേരം 3 മണി. അപേക്ഷകൾ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.