ജെനിക്ക് ഇനി വിശ്രമജിവിതം

 ജെനിക്ക് ഇനി വിശ്രമജിവിതം

നാല് കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനിക്ക് ഇനി വിശ്രമ ജീവിതം. പൊലീസിന്റെ പതിവ് രീതികൾക്ക് വിപരീതമായി ജെനി ഇനി തന്റെ പരിശീലകനായിരുന്ന എ എസ് ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിലാകും വിശ്രമ ജീവിതം നയിക്കുക.

മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ജെനി പൊലീസ് സേനയിലെത്തുന്നത്. ഇപ്പോൾ എ എസ് ഐ ആയ സാബുവായിരുന്നു പരിശീലകൻ. സുനിൽകുമാറായിരുന്നു സഹപരിശീലകൻ. തൃശൂരിലെ പൊലീസ് അക്കാഡമിയിൽ ഒൻപതുമാസം പരിശീലനം പൂർത്തിയാക്കി 2015 ലാണ് ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കറായി ജെനിയെത്തുന്നത്. സർവീസിലെത്തിയ ആദ്യ വർഷം തന്നെ അടിമാലിയിലെ രാജധാനി ലോഡ്ജിൽ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ നിർണായക പങ്ക് വഹിച്ചു. 2019 ൽ ശാന്തന്‍പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തടി എന്ന സ്ഥലത്ത് റിജോഷ് എന്നയാളുടെ തിരോധാന കേസിലും തുമ്പുണ്ടാക്കി. പത്ത് വർഷത്തിനിടെ നിരവധി കൊലപാതകം, കാണാതെ പോകല്‍, മോഷണം തുടങ്ങിയ കേസുകളിലും ജെനിയാണ് തെളിവുകളുണ്ടാക്കുന്നതിൽ നിർണായകമായത്.