ബെന്യാമനും ഇന്ദുഗോപനും ഒന്നിച്ചെഴുതുന്ന ചിത്രം; മാത്യുവും മാളവികയും പ്രധാന വേഷങ്ങളിൽ
അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി. ആർ.ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.റോക്കി മൗണ്ടൻ സിനിമാ സിൻ്റ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ഈ ചിത്രം നിർമ്മിക്കുന്നത്.