ഡിസി സിനിമകളെ വിമർശിച്ച് ജെയിംസ് കാമറൂൺ
മാർവൽ, ഡിസി സിനിമകളെ വിമർശിച്ച് ജെയിംസ് കാമറൂൺ. മാർവൽ, ഡിസി സിനിമകളിലെ കഥാപാത്രങ്ങൾ എല്ലാവരും കോളേജിൽ ഉള്ളതുപോലെയാണ് പെരുമാറുന്നത് എന്നും ആ രീതിയിലല്ല സിനിമകൾ നിർമ്മിക്കേണ്ടത് എന്നും കാമറൂൺ പറഞ്ഞു. ഇത്തരം സിനിമകളിലെ കഥാപാത്രങ്ങളിൽ ഇല്ലാത്ത പക്വതയാണ് തന്റെ വരാനിരിക്കുന്ന സയൻസ് ഫിക്ഷൻ അഡ്വഞ്ചർ സിനിമയായ ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്നും കാമറൂൺ കൂട്ടിച്ചേർത്തു.
അവതാർ ദി വേ ഓഫ് വാട്ടറിലെ നായകന്മാരായ ജേക്ക് സള്ളി (സാം വർത്തിംഗ്ടൺ), നെയ്‌തിരി (സോ സൽദാന) എന്നിവരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 2009-ൽ പുറത്തിറങ്ങിയ ‘അവതാറിന്റെ’ തുടർച്ചയായ ദി വേ ഓഫ് വാട്ടറിൽ, ജെയ്‌ക്കും നെയ്‌തിരിയും തങ്ങളുടെ കുടുംബത്തെ സുരക്ഷിതമായി നിലനിർത്താൻ ഏതറ്റം വരെയും പോകുന്നത് കാണാം. ജെയിംസ് കാമറൂൺ വ്യക്തമാക്കി.
15 വർഷത്തിന് ശേഷം സോയും സാമും ഇപ്പോൾ മാതാപിതാക്കളായാണ് എത്തുന്നത്. അവതാറിൽ സാമും സോയും സാഹസികമായ കാര്യങ്ങാളാണ് സിനിമയിലുടനീളം ചെയ്യുന്നത്. എന്നാൽ അവർ മാതാപിതാക്കളാകുമ്പോൾ ആ രീതിയിൽ ഒരിക്കലും ചിന്തിക്കില്ല. അവിടെ അവർ പക്വമായ സ്വഭാവം കാണിക്കും അദ്ദേഹം പറഞ്ഞു.