‘ഫാ​ക് കു​ർ​ബ’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

 ‘ഫാ​ക് കു​ർ​ബ’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ല​ക​പ്പെ​ട്ട​വ​രെ മോ​ചി​ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ പ​ത്താം പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി. ഒ​മാ​നി ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​മാ​ന്‍ ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നാ​ണ് ഫാ​ക് കു​റു​ബ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം സ്വ​രൂ​പി​ച്ചാ​ണ് ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ മോ​ചി​പ്പി​ക്കു​ന്ന​ത്. സം​ഭാ​വ​ന ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, സം​രം​ഭ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ്​ വ​ഴി​യും (www.fakkrba.om) നി​യു​ക്ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യും ന​ൽ​കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സം പ​കു​തി​വ​രെ ഫാ​ക് കു​ർ​ബ പ​ദ്ധ​തി തു​ട​രും.