ചാനലുകൾക്ക് പ്രതിസന്ധി ?

 ചാനലുകൾക്ക് പ്രതിസന്ധി ?

സംസ്ഥാന , കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാർഗനിർദേശത്തിലുള്ളത്.

2023 ഡിസംബറോടെ പൂർണ്ണമായും ചാനൽ പ്രക്ഷേപണത്തിൽ നിന്നും പിന്മാറണമെന്നും വാർത്ത വിതരണ മന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ, കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ സർക്കാർ ചാനലുകളിലൂടെയായിരുന്നു കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നത്. കേരളത്തിലെ വിക്ടേഴ്സ് ചാനലിനടക്കം നടപടി ബാധകമായേക്കുമെന്നാണ് വിലയിരുത്തൽ

Ananthu Santhosh

https://newscom.live/