ഐ.എസ്.ആർ.ഒ യിൽ 65 ഒഴിവുകൾ
ഐ.എസ്.ആർ.ഒ കേന്ദ്രീകൃത റിക്രൂട്ട്മെന്റ് ബോർഡ് വിവിധ സെന്ററുകളിലേക്ക് സയന്റിസ്റ്റ്/ എൻജിനീയർ ഗ്രേഡ് സി തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇനി പറയുന്ന ബ്രാഞ്ചുകളിലാണ് അവസരം.
സിവിൽ: ഒഴിവുകൾ 39 (ജനറൽ -16, SC -4, ST -4, OBC -11 EWS -4); ഇലക്ട്രിക്കൽ -14 (ജനറൽ -7, SC -3, OBC -3, EWS -1); റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് -9 (ജനറൽ -2, SC -3, OBC -3 EWS -1); ആർക്കിടെക്ചർ -1 (OBC); സിവിൽ (പി.ആർ.എൽ, സ്വയംഭരണം) -1 (ജനറൽ); ആർക്കിടെക്ചർ (പി.ആർ.എൽ, സ്വയംഭരണം) -1 (ജനറൽ).
യോഗ്യത: ബന്ധപ്പെട്ട/ അനുബന്ധ ശാഖയിൽ മൊത്തം 65 ശതമാനം മാർക്കിൽ 16-84 CGPAയിൽ കുറയാതെ ബി.ഇ/ ബി.ടെക്/ തത്തുല്യ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബി.ആർക്ക് യോഗ്യതയുള്ളവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷൻ നേടിയിരിക്കണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതി (BE/ B.Tech) ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. 2023 ആഗസ്റ്റ് 31നകം ബിരുദം നേടിയാൽ മതി. പ്രായപരിധി 24-5-2023ൽ 28 വയസ്സ്. കേന്ദ്രസർക്കാർ ജീവനക്കാർ, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 250 രൂപ. വിജ്ഞാപനം www. isro.gov.inൽനിന്ന് ഡൗൺലോഡ് ചെയ്ത് ഓൺലൈനായി മേയ് 24 വരെ അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.