ഇര്‍ഫാൻ പത്താൻ മക്കയില്‍

 ഇര്‍ഫാൻ പത്താൻ മക്കയില്‍

കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇര്‍ഫാൻ പത്താൻ. ഭാര്യ സഫാ ബെയ്ഗിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇര്‍ഫാൻ പുണ്യ നഗരമായ മക്കയില്‍ എത്തിയത്. ഇര്‍ഫാൻ പത്താൻ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ജീവിതത്തെ ഏറ്റവും മനോഹരമാക്കിയ ഈ ആളുകൾക്കൊപ്പം ഏറ്റവും സമാധാനപരമായ ഉംറ നിര്‍വഹിച്ചുവെന്ന് ഇര്‍ഫാൻ ഇന്‍സ്റ്റയില്‍ കുറിച്ചു.

ഇന്ത്യയില്‍ ഐപിഎല്‍ ആവേശം ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഇര്‍ഫാൻ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോയത്. ഐപിഎല്ലിലെ മത്സരങ്ങള്‍ കാണുകയും അത് വിലയിരുത്തുകയും ചെയ്യുന്ന പതിവ് താരം തെറ്റിച്ചിട്ടുമില്ല. ഏറ്റവും ഒടുവില്‍ അടുത്ത വര്‍ഷം പോണ്ടിംഗ് മാറുകയാണെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകനായി ഗാംഗുലിയെ കൊണ്ട് വരണമെന്നാണ് ഇര്‍ഫാൻ പറഞ്ഞ‌ത്. നിലവില്‍ ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഡയറക്‌ടറായി സപ്പോർട്ടിങ് സ്റ്റാഫിനൊപ്പം ഗാംഗുലിയുണ്ട്.