ഐപിഎല്‍ ലേലത്തിനൊരുങ്ങി കേരളം
കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ നടക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കൊച്ചിയിലെത്തി. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം വിളി നടക്കും. നാളെ ഉച്ചക്ക് 12.30നാണ് ലേല നടപടികൾ തുടങ്ങുക. ആകെ 405 താരങ്ങളുള്ള ലേല പട്ടികയിൽ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് പത്ത് ടീമുകൾക്ക് വേണ്ടത്.
21 കളിക്കാരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ടാഗിൽ വരുന്നത്. 1.5 കോടി അടിസ്ഥാന വിലയുള്ളത് പത്ത് പേര്‍ക്കും, ഒരു കോടി അടിസ്ഥാന വിലയുള്ള 24 പേരുമുണ്ട്. ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയ ശിൽപികളായ ബെൻ സ്റ്റോക്സ്, സാം കറന് ഓസ്ട്രേലിയൻ ഓൾ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്ക്കുവേണ്ടിയാവും ലേലത്തില്‍ വാശിയേറിയ പോരാട്ടം നടക്കുക എന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കയുടെ റീലി റൂസോ, വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പൂരാൻ എന്നിവര്‍ക്കുവേണ്ടിയും ആവശ്യക്കാരേറെയുണ്ടാകും.