അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്സ്)/ സി.എ. ഇന്റെർ/ സി.എം.എ. ഇന്റെർ (അല്ലെങ്കിൽ) ഐ.സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.എ-ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.
ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിനായ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, സണ്ണി ഡയൽ, മീഡ്സ് ലൈൻ, യൂണിവേഴ്സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം.