ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചു

 ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചു

ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന 27 -ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (COP 27) ന് ഈജിപ്തിലെ ഷറം ഏല്‍ ഷെയ്ഖ് നഗരത്തില്‍ ഇന്നലെ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാനുള്ള അന്താരാഷ്ട്രാ ചട്ടക്കൂടില്‍ ചര്‍ച്ചകള്‍ നടത്താമെന്ന് സമ്പന്നരാജ്യങ്ങള്‍ സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ ലോകത്തിലെ നൂറിലധികം രാഷ്ട്രനേതാക്കളും കാലാവസ്ഥാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്നു. ആഗോള താപനം നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള നടപടികള്‍ ഈ ഉച്ചകോടി ചര്‍ച്ച ചെയ്യും. 2015 മുതല്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ചേറ്റവും ചൂടേറിയ കാലമാണ് ഇതെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കാലാവസ്ഥാ പ്രശ്നങ്ങളുടെ ആഖ്യാനമാണ് പുറത്ത് വിട്ട റിപ്പോട്ടെന്ന് യുഎന്‍ സെക്രട്ടറി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ് അഭിപ്രായപ്പട്ടു.