ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്​ട്രേഷൻ ഒന്നുമുതൽ

 ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്​ട്രേഷൻ ഒന്നുമുതൽ

ഒമാനിൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ​​പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ തുടങ്ങും. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ​ബോ​ർ​ഡി​ന്​ കീ​​​​ഴി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​ണ്​ ഓ​ൺ​ലൈ​നി​ലൂ​​ടെ ന​ട​ക്കു​ക.

ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 28 ആ​ണ്. 2023 ഏ​പ്രി​ൽ ഒ​ന്നി​ന്​ മൂ​ന്നു​ വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കു​ക. റ​സി​ഡ​ന്‍റ്​ വി​സ​യു​ള്ള ഇ​ന്ത്യ​യി​ലെ​യും മ​റ്റു​ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത മ​റ്റു പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച്​ മാ​ർ​ച്ച്​ ആ​ദ്യ​വാ​ര​ത്തി​ൽ സീ​റ്റ്​ ന​ൽ​കും.

മ​സ്ക​ത്ത്, ദാ​ർ​സൈ​ത്ത്, വാ​ദി​ക​ബീ​ർ, സീ​ബ്, ഗൂ​ബ്ര, മ​ബേ​ല, ബൗ​ശ​ർ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ്​ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്. പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന കെ​യ​ർ ആ​ൻ​ഡ് സ്‌​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ൽ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് സി‌.​എ​സ്‌.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ക്കാം. വെ​ബ്​​സൈ​റ്റ്:​ www.cseoman.com. അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ ഫീ​സ്​ അ​ട​ക്കു​ന്ന​തി​നോ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അ​റി​യി​ച്ചു.