ഏകദിനം ; ഇന്ത്യ – ശ്രീലങ്ക മത്സരം ഇന്ന്

 ഏകദിനം ; ഇന്ത്യ – ശ്രീലങ്ക മത്സരം ഇന്ന്

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര തൂത്തുവാരാം. അതേസമയം ആശ്വാസം ജയം തേടുകയാണ് ശ്രീലങ്ക. 2018 നവംബറിന് ശേഷം ആദ്യമായെത്തുന്ന ഏകദിന മത്സരമെങ്കിലും ടിക്കറ്റഅ വില്പനയിടക്കം ആവേശം ദൃശ്യമല്ല. നിര്‍ണായക മത്സരമല്ലാത്തതടക്കം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചതിനാല്‍ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങള്‍ക്കായാകും മൂന്നാം ഏകദിനം ടീം ഇന്ത്യ വിനിയോഗിക്കുക. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. ഇരുവരും ഇന്നലെ പരിശീലനത്തിന് എത്തിയില്ല. അങ്ങനെ വന്നാല്‍ ബാറ്റിങ് നിരയില്‍ സമ്പൂര്‍ണ അഴിച്ചുപണി ഉണ്ടായേക്കും. പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനും ഇന്നു വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അക്സറിനു പകരം വാഷിങ്ടണ്‍ സുന്ദറാകും ഇറങ്ങുക. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തുടരുമോയെന്ന കാര്യത്തിലും ഉറപ്പില്ല. യൂസ്വേന്ദ്ര ചഹാലിനെ കുല്‍ദീപിനു പകരം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പേസര്‍മാരായി മുഹമ്മദ് ഷമിയും ഉമ്രാന്‍ മാലിക്കും തുടരുമെന്നാണ് കരുതുന്നത്.