ഇന്ത്യ പാകിസ്താൻ മത്സരം നടന്നേക്കും
ഇന്ത്യയും പാകിസ്താനും തമ്മിൽ നാളെ മെൽബണിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ മഴ ഭീഷണി ഒഴിയുന്നു. ഇന്ന് മെൽബണിലെ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നാളെ ഇവിടെ മഴ പെയ്യില്ലെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് മെൽബണിൽ തീരെ മഴ പെയ്തില്ല. മേഘങ്ങളുണ്ടാവുമെങ്കിലും നാളെയും മഴ ഒഴിഞ്ഞുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ. നാളെ 60 ശതമാനം മഴസാധ്യതയാണ് ഓസ്ട്രേലിയയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രവചിക്കുന്നത്.