പ്രവാസികളെ നാടുകടത്തി
സൗദി അറേബ്യയില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ നാല്പതിലധികം പ്രവാസികളെ നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. തുറൈഫില്‍ നിന്ന് പിടിക്കപ്പെട്ടവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പ്രവാസികളെ തുറൈഫില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഇത്തരത്തില്‍ അധികൃതര്‍ പിടികൂടിയിരുന്നു.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരായ നടപടി.