അവയവങ്ങൾ പലതും ദ്രവിച്ചിരിക്കാം ; ഡോക്ടർമാർ

 അവയവങ്ങൾ പലതും ദ്രവിച്ചിരിക്കാം ; ഡോക്ടർമാർ

ഇലന്തൂർ ഇരട്ട നരബലിക്കേസിൽ കൊല്ലപ്പെട്ട പത്മയുടേയും റോസ്‌ലിയുടേയും ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയതാണെന്ന വാദം പൂർണമായി ശരിവെക്കാതെ ഡോക്ടർമാർ. കാണാതായ അവയവങ്ങൾ ദ്രവിച്ചുപോയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാ​ഗങ്ങൾക്ക് നാലുമാസം പഴക്കമുണ്ട്. അസ്ഥികളും ദ്രവിച്ച ത്വക്കുമാണ് ലഭിച്ചത്. മണ്ണിൽ കിടന്നതിനാൽ അവയവങ്ങൾ പലതും ദ്രവിച്ചിരിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

പത്മയുടെ മൃതശരീരത്തിൽ നിന്ന് ഒരു വൃക്ക പൂർണമായും ലഭിച്ചിരുന്നു. കുടലും മറ്റും ദ്രവിച്ച നിലയിലാണ് ലഭിച്ചത്. ശരീരം 56 കഷ്ണങ്ങളാക്കിയതിനാൽ പല അവയവങ്ങളും മുറിഞ്ഞു പോയിട്ടുണ്ട്. മൃതദേഹ പരിശോധനയിൽ പല അവയവങ്ങളും കണ്ടെത്താനാകാത്തത് ഇതുകൊണ്ടാണെന്നും സൂചനയുണ്ട്. അതേസമയം ലഭിച്ച തെളിവുകൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം ഇന്നും പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരും. പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം, പത്തനംതിട്ട ജില്ലകൾക്ക് പുറമെ ഷാഫിക്ക് പോയിട്ടുളള മറ്റ് സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

Ananthu Santhosh

https://newscom.live/