‘സ്കഫോൾഡ്’ പദ്ധതിക്ക് തുടക്കം
ഇടുക്കി ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ കണ്ടെത്തി മികച്ച പരിശീലനം നൽകി അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുന്ന പദ്ധതി തയ്യാറായി. ഒന്നാം വര്‍ഷ ഹയർ സെക്കൻഡറി കോഴ്സിന് പഠിക്കുന്ന ബി.പി.എല്‍ വിഭാഗം വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നതിനോടൊപ്പം നൈപുണ്യവികസനവും തൊഴില്‍ മികവും ലക്ഷ്യമിട്ടാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ‘സ്കഫോൾഡ്’ പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയിലൂടെ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളിലടക്കം വിദ്യാർഥികൾക്ക് പരിശീലനം നല്‍കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.