കേരളത്തിൽ നരബലി
തിരുവല്ലയിലെ ദമ്പതികൾക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നൽകി.സ്ത്രീകളെ തലയറുത്ത് കൊന്ന ശേഷം കഷ്ണങ്ങളായി കുഴിച്ചിടുകയായിരുന്നു .മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി.
പെരുമ്പാവൂരിലെ ഏജൻറാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നൽകിയെന്ന് തെളിഞ്ഞത്. ഏജൻറും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.