മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചര്‍മ്മം മൃദുവക്കാനും തേന്‍

 മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചര്‍മ്മം മൃദുവക്കാനും തേന്‍

കറുത്തപാടുകള്‍, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ വളരെ നല്ലതാണ്. തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ഒരു പഴവും എടുക്കുക. പഴം നന്നായുടച്ചു തേനില്‍ ചേര്‍ത്ത് നല്ല കുഴമ്പ് രൂപത്തിലാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം 15 മിനിറ്റ് കഴിയുമ്പോൾ നല്ല തണുത്ത വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകാം. രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ കോഫിയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം.15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ ഫേസ് പാക്ക് സഹായിക്കും.

ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.