കുട്ടിക്കൂട്ടത്തിന് നൽകാം അടിപൊളി സ്മൂത്തി

 കുട്ടിക്കൂട്ടത്തിന് നൽകാം അടിപൊളി സ്മൂത്തി

തണ്ണിമത്തന്‍- മിന്റ് സ്മൂത്തി:വേനലായാൽ തണ്ണിമത്തന് ഡിമാൻഡ് കൂടുതലാണ്. തണ്ണിമത്തനും (നന്നായി തണുപ്പിച്ചത്) വാനില യോഗര്‍ട്ടും പുതിനയിലയും (മിന്‍റ്) ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമാകും വിധം ഓരോ ചേരുവയും അളവനുസരിച്ച് ചേര്‍ക്കാം.
മാമ്പഴം-ഐസ്ക്രീം സ്മൂത്തി:കുട്ടിക്കൂട്ടത്തിന് മാമ്പഴം വളരെ ഇഷ്ടമാണ്. മാമ്പഴവും ഐസ്ക്രീമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്മൂത്തി അവർക്ക് നൽകിയാലോ? മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് ഐസ്ക്രീമും ചേര്‍ത്ത് അടിച്ചെടുത്താല്‍ മാത്രം മതി, സ്മൂത്തി റെഡി… വെള്ളവും മധുരവും ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താൽ മതി.

Keerthi