കൊളസ്ട്രോൾ കുറയ്ക്കാൻ പപ്പായ

 കൊളസ്ട്രോൾ കുറയ്ക്കാൻ പപ്പായ

ഏതു കാലത്തും ആരോഗ്യത്തിനു നല്ലതാണ് പപ്പായ. പോഷകങ്ങളുടെ കലവറയാണ് പപ്പായ. ധാരാളം ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റായ കരോട്ടിനോയ്ഡ്സ് അടങ്ങിയതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.പപ്പായയിലെ ആന്റിഓക്സിഡന്റുകൾ ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്. വൈറ്റമിന്‍ ‘എ’ പപ്പായയില്‍ ധാരാളമുണ്ട്.കൊളസ്ട്രോള്‍ കുറയ്ക്കാനും ദഹനം ശരിയാക്കാനും പപ്പായയ്ക്ക് സാധിക്കും. കാരണം ഫൈബര്‍ റിച്ച് ആണ് പപ്പായ. ഷുഗര്‍ അംശം ഒരല്‍പം കൂടുതലുള്ള പപ്പായ പക്ഷേ പ്രമേഹരോഗികള്‍ കഴിക്കുമ്പോള്‍ ഒരല്‍പം ശ്രദ്ധിക്കണം. എങ്കിലും മിതമായ അളവില്‍ കഴിക്കാവുന്നതാണ്.

Keerthi