ദിവസവും വെള്ളരിക്ക കഴിക്കാറുണ്ടോ?
ജലാംശം ധാരാളം അടങ്ങിയ വെള്ളരിക്ക ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും.ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യുവാനും വെള്ളരി സഹായിക്കും.വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കുന്നത് നല്ലതാണ്.വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മികച്ചതാണ് വെള്ളരിക്ക. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.