വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രാതലില്‍ ഈ ഭക്ഷണങ്ങള്‍

 വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രാതലില്‍ ഈ ഭക്ഷണങ്ങള്‍

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങളുണ്ട്. ഒന്നാമതായി മുട്ട, പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. അവശ്യ പോഷകങ്ങള്‍ അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം.

തെെരാണ് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട രണ്ടാമത്തെ ഭക്ഷണം. പതിവായി തൈര് കഴിക്കുന്നത് അമിത ഭാരവും പൊണ്ണത്തടിയും കുറയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മൂന്ന് നേരം തെെര് കഴിക്കുന്ന ആളുകള്‍ക്ക് 61 ശതമാനം വയറിലെ കൊഴുപ്പ് നഷ്ടപ്പെടുന്നതായി കണ്ടെത്തി. തൈര് ഒരു ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണമാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ പ്രോട്ടീന്‍ മികച്ചതാണ്.

പഴങ്ങളും പച്ചക്കറികളുമാണ് ബ്രേക്ക്ഫാസ്റ്റില്‍ മൂന്നാമതായി ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.