രാവിലെ എഴുന്നേറ്റയുടൻ കുടിക്കാവുന്നൊരു ‘ഹെൽത്തി’ ഡ്രിങ്ക്
രാവിലെ വെറുംവയറ്റിൽ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് യഥാർത്ഥത്തിൽ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഇത് ധാരാളം പേരിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഉണർന്നയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. അതും ഇളം ചൂടുവെള്ളം. ഇത് ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സഹായിക്കുക.
ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരും അൽപം തേനും പിങ്ക് സാൾട്ടും ചേർത്ത് തയ്യാറാക്കുന്ന പാനീയമാണെങ്കിൽ ഇത് പതിവായി രാവിലെ കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളും നേടാൻ സാധിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാമെന്നതാണ് ഇതിൻറെ സൗകര്യം. എന്നാലോ വളരെയധികം ‘ഹെൽത്തി’യുമാണ്. വണ്ണം കുറയ്ക്കാൻ ശ്രമങ്ങൾ നടത്തുന്നവർക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്. ചെറുനാരങ്ങാനും തേനും ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് പ്രധാനമായും ദഹനം മെച്ചപ്പെടുത്തുന്നതിന് തന്നെയാണ് സഹായിക്കുക.