ക്യാമ്പ് സംഘടിപ്പിച്ചു
മുൻ കേരള മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ചു റൂവി കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാപും സൗജന്യ മെഡിക്കൽ പരിശോധനയും വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ ബദ്ർ സമ ഹോസ്പിറ്റൽ ഹാളിൽ നടന്നു. മെഡിക്കൽ പരിശോധനക്കു ശേഷം ക്യാംപിൽ നിന്നു യോഗ്യരായ എഴുപത്തി മൂന്നു പേർ ഒമാൻ ആരോഗ്യവകുപ്പിന് കീഴിലുള്ള രക്ത ബാങ്കിലേക്ക് രക്തം നൽകി.
രക്തം നൽകിയ മുഴുവൻ പേർക്കും ഒമാനിലെ മുഴുവൻ ബദ്ർ അൽ സമ ഹോസ്പിറ്റലിലും കൺസൾട്ടേഷൻ ഫീ (സ്പെഷാലിറ്റി) സൗജന്യമായിരിക്കുമെന്നു ബദ്ർ അൽ സമ മാനേജ്മന്റ് അറിയിച്ചു. റൂവി കെഎംസിസി എല്ലാവർഷവും നടത്താറുള്ള സി.എച്ച്.