വണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ അഞ്ച് ‘സിംപിള്‍’ ടിപ്പുകള്‍…

 വണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ അഞ്ച് ‘സിംപിള്‍’ ടിപ്പുകള്‍…
  1. നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്.
  2. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും.
  3. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ മാറ്റി വയ്ക്കുക. ഇതും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാന്‍ സഹായിക്കും.
  4. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റില് വിളമ്പുക. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
  5. വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും.

Keerthi