ഈ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കരുത്

 ഈ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കരുത്
  1. പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേർത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാൽ ഇത് ഒഴിവാക്കണം. കാരണം വിളർച്ച ഉണ്ടാകാനും ഹീമോഗ്ലോബിൻ അസന്തുലനത്തിനും ഇത് കാരണമാകും.
  2. പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാൻ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.
    3.ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാൽ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും.
  3. ഈ പഴങ്ങൾ ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാൻ സാധ്യത കൂടുതലാണ്.
  4. പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാൽ പൈനാപ്പിളിനൊപ്പം കഴിച്ചാൽ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിൾ, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകൾ ഇവയ്ക്കു കാരണമാകും.
    ഇനി പഴങ്ങൾ കഴിക്കുമ്പോൾ ഈ കോംപിനേഷനുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം.

Keerthi