വാളന്‍പുളിയുടെ ഔഷധഗുണങ്ങള്‍
പണ്ടുകാലത്ത് നാടന്‍ കറികളില്‍ വാളന്‍പുളി ഉപയോഗിച്ചിരുന്നത് കറിയുടെ രുചി കൂട്ടാന്‍ എന്നതിലുപരി ആരോഗ്യദായകം എന്നതിനാലാണ്.
കാത്സ്യം , വിറ്റാമിന്‍ എ, സി, ഇ, കെ, ബി എന്നിവയും ആന്റി ഓക്സിഡന്റുകളും പുളിയില്അടങ്ങിയിട്ടുണ്ട്. ഇതിലുള്ള വിറ്റാമിന്‍ ബി കൊഴുപ്പ്, വിറ്റാമിനുകള്‍ , പ്രോട്ടീന്‍ എന്നിവയെ ഊര്‍ജ്ജമാക്കി മാറ്റും. കരളിന്റെ ആരോഗ്യത്തിനുള്ള നിയാസിന് ( ബി 3) എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഫാറ്റി ലിവര്‍ ഉള്ളവര്‍ക്കു വാളന്‍പുളി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
വാളന്പുളിക്ക്പദാര്ത്ഥങ്ങളെ ശരീരത്തിന് വേണ്ട രീതിയില്‍ ലയിപ്പിക്കാന്‍ കഴിവുണ്ട്. ഹൃദയം , കരള്‍ , മൂത്രാശയം , മലാശയം എന്നിവയെ ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് ആയുര്‍വേദം പറയുന്നു.പുളിയുടെ കായ് , ഇല, പൂവ്, തണ്ട് എന്നിവയും ഔഷധഗുണമുള്ളവയാണ്. ചര്‍മ്മ രോഗങ്ങള്‍ക്കും പുളിയുടെ വിവിധഭാഗങ്ങള്‍ ഔഷധമാണ്.