സ്ട്രോബെറിയുടെ ആരോഗ്യ ഗുണങ്ങള്‍
ദിവസവും ഒരു സ്ട്രോബറി കഴിച്ചാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ ഉൗര്‍ജ്ജസ്വലരായി കാണപ്പെടും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സ്ട്രോബറി ദഹനത്തിന് ഉത്തമമാണ്.വൈറ്റമിന്‍ സി, ഇലാജിക് ആസിഡ് എന്നിവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധ മാര്‍ഗമാണ്. ക്യാന്‍സര്‍ സെല്ലുകള്‍ വളരുന്നതു തടയാന്‍ ഇലാജിക് ആസിഡിനു കഴിയും. ഇത് കൊളസ്‌ട്രോള്‍ വരുന്നതു തടയും.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളുളളതിനാല്‍ സ്ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും.തടി കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്.
ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും നല്ലതു തന്നെ. ഇതിലെ നാരുകള്‍ ദഹനത്തിനു സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു നല്ലതു തന്നെ.ബിപി നിയന്ത്രിക്കാനും സ്‌ട്രോബെറി നല്ലതു തന്നെയാണ്. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്.വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. ചര്‍മത്തെ ചുളിവുകളില്‍ നിന്നും സംരക്ഷിക്കാനും സ്‌ട്രോബെറിയ്ക്കു കഴിയും. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കും. കൊളാജന്‍ ചര്‍മത്തിന് ദൃഢത നല്‍കും. ചുളിവുകള്‍ വീഴുന്നത് തടയുകയും ചെയ്യും.